റിപ്പബ്ലിക് ദിനാഘോഷം : നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ (ജനുവരി 26) രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ സി സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ എയര്‍ ഫോഴ്സ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അഭ്യർഥിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും. പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് തിരിക്കും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന് റിപ്പബ്ലിക് ദിനത്തിൽ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവൽ മക്രോണിന് ക്ഷണം ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....