റിപ്പബ്ലിക് ദിന കലാപവുമായി ബന്ധപ്പെട്ട് രണ്ട് കലാപകാരികളെ കൂടി ദില്ലി പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ചെങ്കോട്ട ആക്രമണത്തിന് കാരണമായ റിപ്പബ്ലിക് ദിന കലാപവുമായി ബന്ധപ്പെട്ട് രണ്ട് കലാപകാരികളെ കൂടി ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുകെയിലെ ബര്‍മിംഗ്ഹാമില്‍ സ്ഥിരതാമസമാക്കിയ ഡച്ച്‌ പൗരനായ മനീന്ദര്‍ജിത് സിംഗ്, കൂടാതെ ഖെംപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മനീന്ദര്‍ജിത് സിംഗ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ വ്യാജ രേഖകളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലാകുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ചെങ്കോട്ടയ്ക്കുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ കുന്തമുപയോഗിച്ച്‌ ആക്രമിച്ചയാളാണ് അറസ്റ്റിലായ ഖെംപ്രീത് സിംഗ്. 2021 ജനുവരി 26 ന് ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ‘കര്‍ഷകര്‍’ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ ‘ട്രാക്ടര്‍ റാലി’ എന്ന പ്രക്ഷോഭ മറവില്‍ ദേശീയ തലസ്ഥാനത്ത് ബാരിക്കേഡുകള്‍ തകര്‍ക്കുകയും കലാപം നടത്തുകയും ചെയ്തു.

കലാപകാരികള്‍ മനപൂര്‍വ്വം ദില്ലി പോലീസ് ഉദ്യോഗസ്ഥരെ മറികടക്കാന്‍ ശ്രമിക്കുകയും വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച്‌ ആക്രമിക്കുകയും ചെയ്തു. ക്രമേണ കലാപകാരികള്‍ ചെങ്കോട്ട ഏറ്റെടുക്കുകയും ഖാലിസ്ഥാന്‍ ചിഹ്നമുള്ള ഒന്നിലധികം പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...