നവകേരള യാത്രക്കിടെ ‘രക്ഷാപ്രവർത്തനം’ : പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും ആലപ്പുഴ എംഎൽഎ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജോയൽ കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംഭവത്തിൽ ഗൺമാൻ മാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗൺമാൻമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ.

നാല് പോലീസുകാർ ചട്ടം ലംഘിച്ചു. പ്രതിഷേധക്കാരെ ലോക്കൽ പോലീസ് നിയന്ത്രിച്ചിരുന്നു. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗൺമാന്മാരുടെ ചുമതലയിൽപ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ എസ്ഐടി റിപ്പോർട്ട്‌ സംസ്ഥാന പോലീസ് മേധാവിക്ക് നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...