പ​ണം നൽകാത്തതിൽ പക ; പി​താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി മകൻ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: യുപി യിൽ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ന​യീ​മി​ന്‍റെ മ​ര​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. മു​ഹ​മ്മ​ദ് ന​യീ​മി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​ണ് ത​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മു​ഹ​മ്മ​ദ് ന​യീ​മി​ന്‍റെ 16കാ​ര​നാ​യ മ​ക​നാ​ണ് ത​ങ്ങ​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന് അ​റ​സ്റ്റി​ലാ​യ പി​യൂ​ഷ് പാ​ൽ, ശു​ഭം സോ​ണി, പ്രി​യാ​ൻ​ഷു എ​ന്നി​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തോ​ടെ, വ്യാ​ഴാ​ഴ്ച പ​ട്ടി മേ​ഖ​ല​യി​ൽ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ന​യീം (50) ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ആ​റു ല​ക്ഷം രൂ​പ​യാ​ണ് ത​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നും 1.5 ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് ആ​യി മ​ക​ൻ ന​ൽ​കി​യെ​ന്നും ഇ​വ​ർ പോ​ല​സി​നോ​ടു പ​റ​ഞ്ഞു.

ആ​വ​ശ്യ​ത്തി​ന് പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മ​ക​ൻ പി​താ​വി​നോ​ട് വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് പറയുന്നു. ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട​യി​ൽ നി​ന്ന് പ​ണ​മോ വീ​ട്ടി​ൽ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളോ മോ​ഷ്ടി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പി​താ​വി​നെ കൊ​ല്ലാ​ൻ നേ​ര​ത്തെ​യും മ​ക​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും റി​മാ​ൻ​ഡി​ലാ​ണ്. കൗ​മാ​ര​ക്കാ​ര​ൻ ജു​വ​നൈ​ൽ ഹോ​മി​ലാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...