കമ്പനികളെ ഏറ്റെടുക്കുന്നതിനും ലയിപ്പിക്കുന്നതിനും ഇനി ബാങ്കുകൾ പണം നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കമ്പനികളെ ഏറ്റെടുക്കുന്നതിനും ലയിപ്പിക്കുന്നതിനും ഇനി ബാങ്കുകൾ പണം നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ചട്ടങ്ങൾ വരുന്നതോടെ ഏറ്റെടുക്കൽ ഇടപാടുകൾക്ക് പണം നൽകാൻ ബാങ്കുകൾക്ക് കഴിയും. സാമ്പത്തിക ഭദ്രതയുള്ള കമ്പനികൾക്ക് മാത്രമേ ഈ വായ്പ ലഭിക്കൂ. ഏറ്റെടുക്കലിന് ശേഷമുള്ള കടത്തിന്റെ പരിധി നിശ്ചയിക്കുന്നതിലൂടെയും ക്യാപിറ്റൽ മാർക്കറ്റ് എക്‌സ്‌പോഷർ നിയന്ത്രിക്കുന്നതിലൂടെയും ബാങ്കിംഗ് സംവിധാനത്തിലെ സാമ്പത്തിക അസ്ഥിരത കുറയ്ക്കാൻ സാധിക്കുമെന്നും ജെഎം ഫിനാൻഷ്യൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഈ നിയമങ്ങൾ കമ്പനികൾക്ക് ഏറ്റെടുക്കലിനായി പണം കണ്ടെത്താൻ സഹായിക്കുമെന്നും വിപണിയിൽ പണത്തിന്റെ ഒഴുക്ക് വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026 ഫെബ്രുവരി 13-നാണ് ആർബിഐ ഈ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

2026 ഏപ്രിൽ 1 മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ബാങ്കുകൾ നേരത്തെ ഇത് നടപ്പാക്കാൻ തീരുമാനിച്ചാൽ അതിനുമുമ്പും നിലവിൽ വരാം. ഒരു കമ്പനി മറ്റൊരു കമ്പനിയെ വാങ്ങാനൊരുങ്ങുമ്പോൾ അതിന്റെ ചെലവിന്റെ 75 ശതമാനം വരെ ബാങ്കുകൾക്ക് ഇനി ഫണ്ട് ചെയ്യാം. ഇതിനെയാണ് അക്വിസിഷൻ ഫിനാൻസിംഗ് എന്ന് പറയുന്നത്. സാമ്പത്തികമായി ശക്തമായ കമ്പനികൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഏകദേശം 500 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ലാഭം നേടിയ, അല്ലെങ്കിൽ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കമ്പനികളായിരിക്കണം ഇത്. ഏറ്റെടുക്കലിന് ശേഷം കമ്പനിയുടെ മൊത്തം കടം സ്വന്തം മൂലധനത്തിന്റെ മൂന്നിരട്ടിയിൽ കൂടാനും പാടില്ല. കമ്പനികൾ അമിതമായി കടം വാങ്ങുന്നത് തടയാനാണ് ഈ നിയമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...