Friday, April 26, 2024 9:02 am

റെസിഡന്‍സ് അസോസ്സിയേഷനിലും സര്‍ക്കാര്‍ പിടിമുറുക്കുന്നു ; തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് റെസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ക്കും അവയുടെ ഉപരി സമിതികള്‍ക്കും തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2021 ലെ ‘കേരള റസിഡന്റ്‌സ്‌ അസോസിയേഷന്‍സ്‌ (രജിസ്‌ട്രേഷന്‍ ആന്‍ഡ്‌ റഗുലേഷന്‍) കരട്‌ ബില്‍ ജസ്റ്റിസ്‌ കെ.ടി തോമസ്‌ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമീഷന്‍ തയ്യാറാക്കി. അസോസിയേഷനുകള്‍ക്ക്‌ നിയമപരിരക്ഷയും സഹായവും ഉറപ്പാക്കുന്ന കരട്‌ ബില്‍ സര്‍ക്കാര്‍ പരിശോധനയിലാണ്‌. നിയമം പ്രാബല്യത്തില്‍വന്നാല്‍ വഴിവിട്ട്‌ പ്രവര്‍ത്തിക്കുന്നവയെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രിക്കാനാകും. റസിഡന്റ്‌സ്‌ അസോസി യേഷനുകളുമായും ചര്‍ച്ച ചെയ്താണ്‌ കരട്‌ ബില്‍ തയ്യാറാക്കിയത്‌.

ബില്ലില്‍ സാമ്പത്തികസഹായ പദ്ധതികളുള്‍പ്പെടെ പരിഗണിക്കും. നിലവില്‍ സൊസൈറ്റീസ്‌ ആക്‌ട്‌ പ്രകാരം രജിസ്‌റ്റര്‍ ചെയ്താണ്‌ അസോസിയേഷനുകളുടെ പ്രവര്‍ത്തനം. പദവികള്‍ ദുരുപയോഗം ചെയ്യുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനാലാണ്‌ പുതിയ നിയമത്തിന്‌ സര്‍ക്കാര്‍ ആലോചിച്ചത്‌. കരട്‌ ബില്ലില്‍ ഉള്ള വ്യവസ്ഥകള്‍ ഇങ്ങനെ – എല്ലാ റസിഡന്റ്‌സ്‌ അസോസിയേഷനും നിര്‍ബന്ധമായും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്യണം. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരാകും രജിസ്‌ട്രേഷന്‍ ഓഫീസര്‍ മാനേജിങ് കമ്മിറ്റിയെ വോട്ടെടുപ്പിലുടെ തെരഞ്ഞെടുക്കണം നിയമാവലി നിര്‍ബന്ധം. ഫണ്ട്‌ ശേഖരണം നിയമാവലി പ്രകാരംമാത്രം. പരാതി പരിഹാര സംവിധാനം വേണം

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ...

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

0
പത്തനംതിട്ട : ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി...

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ

0
തിരുവനന്തപുരം : ഭരണഘടനാ നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ലത്തീൻ അതിരൂപത...

കേരളത്തിൽ ആദ്യമണിക്കൂറില്‍ 6.5 ശതമാനം പോളിങ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. 20 മണ്ഡലങ്ങളിലും രാവിലെ...