കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവാവിന് ഗുരുതര പരിക്ക് ; സംഭവം ലഹരി പാര്‍ട്ടിയില്‍ പോലീസ് റെയ്ഡിന് എത്തിയപ്പോള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് റെയ്ഡിനെത്തിയത് അറിഞ്ഞ് ലഹരി പാര്‍ട്ടി നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന രഹസ്യവിവരത്തേ തുടര്‍ന്നെത്തിയ പോലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. 22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പോലീസിനെ കണ്ട് യുവാവ് ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് ചാടിയ അതുല്‍ ഫ്ലാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്.

ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്. ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. യുവതി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യ വിവരം. ഷാഡോ പോലീസും തൃക്കാക്കര പോലീസുമാണ് റെയ്ഡ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...