വോൾട്ടേജ് ക്ഷാമത്തിലും വൈദ്യുതി മുടക്കത്തിലും വലഞ്ഞ് ഐരവൺ നിവാസികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യതി മുടക്കം പതിവാണ് ഐരവൺ മേഖലയിൽ. രൂക്ഷമായ വോൾട്ടേജ് ക്ഷാമവും പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നു. ഐരവൺ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള മങ്ങാട്ട് പടി, പേരകത്തും പടി, ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥയെ തുടർന്ന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും രൂക്ഷമായിരിക്കുന്നത്. ഐരവൺ മങ്ങാട്ട് പടിയിലെ ട്രാൻസ്ഫോർമർ മാസങ്ങളായി തകരാറിൽ ആയതാണ് വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി മുടക്കത്തിനും കാരണം.

അടിക്കടിയുണ്ടാകുന്ന വോട്ടേജ് വ്യതിയാനത്തെ തുടർന്ന് നിരവധി ഇലക്ട്രിക്ക് ഉപകരണങ്ങൾ ആണ് തകരാറിൽ ആയിട്ടുള്ളത്. പ്രദേശത്തെ കടകളിൽ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്ന സാധനങ്ങൾ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും മൂലം നശിച്ച് പോകുന്നത് പതിവായി മാറുകയാണ്. ട്രാൻസ്‌ഫോർമർ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് കെ എസ് ഇ ബി അധികൃതർ പറയുമ്പോഴും ഇത് പരിഹരിക്കാൻ ഇവർ തയ്യാറായിട്ടില്ല. മാത്രമല്ല ട്രാൻസ്ഫോർമറിൽ പടർന്ന് കയറിയ കാടുകൾ പോലും അധികൃതർ നീക്കം ചെയ്തിട്ടില്ല. കെ എസ് ഇ ബി അധികൃതർ വിഷയത്തിന് പരിഹാരം കണ്ടില്ല എങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ...

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...