ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വിൻസൻ തോമസ് ചിറക്കാല, ജവഹർ ബാലമഞ്ച് പത്തനംതിട്ട ജില്ല കൺവീനറും വാര്യാപുരം വാർഡ് കോൺഗ്രസ് കമ്മിറ്റി (വാർഡ് – 8) പ്രസിഡൻ്റ്  സിനു ഏബ്രഹാം ഇല്ലത്തുപറമ്പിൽ എന്നിവരും ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജി വെച്ചു. ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽ പ്രവർത്തകരുടെ പങ്കാളിത്വം കൊണ്ട് ഏറ്റവും നന്നായി പ്രവർത്തിച്ചു വന്നിരുന്ന ഒരു വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് വാര്യാപുരം വാർഡ് കോൺഗ്രസ് കമ്മിറ്റി.

2025 തെരഞ്ഞെടുപ്പിന് സജ്ജമായി കെ.പി.സി.സി നിർദ്ദേശിച്ച എല്ലാ പരിപാടികളും വാർഡിൽ നടപ്പിലാക്കി. വാർഡ് പ്രസിഡൻ്റ് സിനു ഏബ്രഹാമിൻ്റെയും വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാലയുടെയും നേതൃത്യത്തിലുള്ള വാർഡ് കമ്മിറ്റി വാർഡിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തി പ്രവർത്തനം സജീവമായി മുൻപോട്ട് പോകുമ്പോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡൻ്റിനോയോ വാർഡ് മെമ്പറെയൊ അറിയിക്കാതെയും ചർച്ച ചെയ്യാതെയും വാർഡിലേക്ക് സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി വാർഡിലെ സ്ഥാനാർത്ഥിയാകാൻ സിപിഎം നേതൃത്വവുമായി ധാരണയിലെത്തുകയും ചില വീടുകൾ സന്ദർശിച്ച് വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയാണ് എന്ന് പറഞ്ഞ് പ്രചരണം നടത്തുകയും ചെയ്ത വ്യക്തിയെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാനാർത്ഥിയായി കെട്ടിയിറക്കാൻ ശ്രമിക്കുന്നത്.

വാർഡ് കോൺഗ്രസ് കമ്മിറ്റി കൂടുന്നതിന് മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ് വീടുകൾ കയറ്റി അച്ചടക്ക ലംഘനം നടത്തി. ഇത് സംബന്ധിച്ച് ബ്ലോക്ക് ഡി.സി.സി നേതൃത്വത്തിന് പരാതി നൽകി. പരാതി ഡിസിസി നേതൃത്വത്തിൻ്റെ മുന്നിൽ ഇരിക്കുമ്പോൾ തന്നെ നിലവിൽ വാർഡ് കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ പോസ്റ്റർ അടിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയാണ് എന്ന് പറഞ്ഞ് വീടുകൾ സന്ദർശിക്കുന്നു. താഴെ തട്ടിൽ പ്രവർത്തകരുടെ വികാരമറിഞ്ഞ് പ്രവർത്തിക്കുന്ന വാർഡ് പ്രസിഡൻ്റിനെയോ 5 വർഷം ജനക്ഷേമ പ്രവർത്തനം നടത്തി വാർഡിൽ പുതിയതായി അങ്കണവാടി കെട്ടിടം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയ വാർഡ് മെമ്പറെയോ വിശ്വാസത്തിലെടുക്കാതെ ജനാധിപത്യവിരുദ്ധ പ്രവർത്തനം നടത്തുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നടപടികളിൽ പ്രതിഷേധിച്ചാണ്‌ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഇവർ രാജിവെച്ചത്.

വിൻസൻ തോമസ് ചിറക്കാല 1987 ൽ കാതോലിക്കേറ്റ് സ്കുളിൽ കെഎസ്‌യു പ്രവർത്തനം ആരംഭിച്ചു. യൂണിറ്റ് ഭാരവാഹി, 1994-96 ൽ കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് കെഎസ്‌യു യൂണിറ്റ് ഭാരവാഹി, 2001 ൽ യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം വൈസ് പ്രസിഡൻ്റ്, 2005 ൽ യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ്, 2010 ൽ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ്, ഇലന്തൂർ മണ്ഡലം ജനറൽ സെക്രട്ടറി, നിലവിൽ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, 2020 തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 687 വോട്ടിൽ 425 വോട്ട് നേടി ജില്ലയിലെ തന്നെ മികച്ച ഭൂരിപക്ഷം, സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ഇലന്തൂർ ജനകീയ സമിതി ജോയിന്റ് സെക്രട്ടറി, വാര്യാപുരം വൈഎം.എ. കമ്മിറ്റി അംഗം, മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലാംഗം, റാന്നി – നിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗം, മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മിറ്റി അംഗം, മാരാമൺ കൺവൻഷൻ പബ്ളിസിറ്റി കൺവീനർ, മാർത്തോമ്മാ യുവജനസഖ്യം മാനേജിംഗ് കമ്മിറ്റി അംഗം, മാർത്തോമ്മാ വികസനസംഘം മാനേജിംഗ് കമ്മിറ്റി അംഗം, എന്നീ നിലയിൽ പ്രവർത്തിച്ചു. നിലവിൽ മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം മാനേജിംഗ് കമ്മിറ്റി അംഗം, പത്തനംതിട്ട സെൻ്റർ സെക്രട്ടറി, ഇലന്തൂർ ശാലേം മാർത്തോമ്മാ ഇടവക ആത്മായ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ബീഹാറിൽ വീണ്ടും വിചിത്ര മോഷണം ; ആരുമറിയാതെ 132 അടി ഉയരമുള്ള മൊബൈൽ ടവർ...

0
പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...