സമ്മർദ്ദം മൂലം രാജിവെച്ചു, എന്നിട്ടും അശ്ലീല പ്രചരണം ; ലൈംഗിക അതിക്രമ കേസിൽ ഇരയായ വനിതാ നേതാവ് കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ലൈംഗിക അതിക്രമ കേസിൽ ഇരയായ വനിതാ നേതാവ് നീതി തേടി കോടതിയിലേക്ക്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ സമ്മർദ്ദത്തെ തുടർന്ന് തദ്ദേശഭരണ സ്ഥാപനത്തിലെ ഉപാധ്യക്ഷ പദവി ഒഴിഞ്ഞതിനു പിന്നാലെയാണ് ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നത്. അതിനിടെ, വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്ന് കോൺഗ്രസ് അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു. വടക്കൻ കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ യുവതിയായ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം നടത്തിയ സമരം ചർച്ചയായിരുന്നു. ലൈംഗിക അതിക്രമ കേസിൽ ഇരയാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ ധാർമികത മുൻനിർത്തി ഇവർ സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം സമരം. സമരം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ ലീഗിൽ നിന്നും സ്ഥാനം രാജിവയ്ക്കാൻ ഇവർക്ക് നിർദ്ദേശം കിട്ടി. തുടർന്നായിരുന്നു ഇവർ ഉപാധ്യക്ഷപദം ഒഴിഞ്ഞത്.

എന്നാൽ സ്ഥാനം ഒഴിഞ്ഞിട്ടും സൈബർ ഇടങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് കുറവില്ലെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ ഗ്രൂപ്പുകളും തനിക്കെതിരെ നടത്തിയ അശ്ലീല പ്രചാരണത്തിന്റെ വിശദാംശങ്ങളും കോടതിക്ക് മുന്നിലെത്തിക്കാനാണ് യുവ നേതാവിന്റെ നീക്കം. വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഇതിനിടെ, കോൺഗ്രസ് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സിപിഎം ആരോപണത്തിൽ കഴമ്പില്ലെന്നും വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വനിതാ നേതാവിനെതിരെ സമൂഹമാധ്യമങ്ങളുടെ അശ്ലീലം പ്രചരിപ്പിച്ച കേസിലെ പ്രതി നിലവിൽ വിദേശത്താണുള്ളത്. യൂത്ത് ലീഗ് പ്രവർത്തകനായ ഇയാൾ സൃഷ്ടിച്ച സന്ദേശം പ്രചരിപ്പിച്ച വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും വനിതാ നേതാവ് പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...