കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ നായാട്ടിനിടെ റിസോര്‍ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്താക്കളായ രജീഷ്, നാരായണന്‍ എന്നിവരെ പയ്യാവൂര്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് പുലര്‍ച്ചെയാണ് വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശി പാറയ്ക്ക് സമീപം റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം നായാട്ടിനു പോയപ്പോഴായിരുന്നു സംഭവം. പാറ പുറത്തു വിശ്രമിക്കുന്നതിനിടെ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിയുതിരുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പോലീസിന് കൊടുത്ത മൊഴി. ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...