റിസോര്‍ട്ടുകള്‍ക്ക് വേണ്ടി തിരിമറി നടത്തി ; കുളത്തൂര്‍ പഞ്ചായത്തിനെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല :  പൊഴിക്കര, ആറ്റുപുറം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്ന് ലൈസന്‍സ് ഫീസീടാക്കിയതിലാണ് തിരിമറി നടന്നിട്ടുള്ളതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പഞ്ചായത്ത് പ്രദേശത്തെ പല റിസോര്‍ട്ടുകളില്‍ നിന്നും നിയമപ്രകാരം പിരിച്ചെടുക്കേണ്ടതിന്റെ പകുതി തുക മാത്രമാണ് പിരിച്ചെടുത്തതെന്നാണ് കണ്ടെത്തല്‍.

ലൈസന്‍സില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതറിഞ്ഞിട്ടും ലൈസന്‍സ് അനുവദിച്ച്‌ നികുതി ഈടാക്കിയില്ല. റിസോര്‍ട്ടുകളില്‍ ഓഡിറ്റ് സംഘം നേരിട്ടെത്തിയാണ് അനധികൃതമെന്നു കണ്ടെത്തിയത്. ഓരോ റിസോര്‍ട്ടിന്റെയും പേരും, കെട്ടിട നമ്പറും സഹിതമാണ് ഓഡിറ്റ് വിഭാഗം പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള 17 റിസോര്‍ട്ടുകളെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ലൈസന്‍സ് നല്‍കിയിട്ടുള്ള പൊഴിക്കര മേഖലയിലെ പ്രമുഖ റിസോര്‍ട്ടുകളില്‍ നിന്ന് പ്രവര്‍ത്തന മൂലധനം കണക്കാക്കി ഫീസീടാക്കിയിട്ടില്ലായെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ മറ്റൊരു കുറ്റപ്പെടുത്തല്‍. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദപത്ര പ്രകാരമാണ് പ്രവര്‍ത്തന മൂലധനം ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 8.99 കോടി പ്രവര്‍ത്തനമൂലധനമുള്ള ഒരുപ്രധാന റിസോര്‍ട്ടില്‍ നിന്ന് പഞ്ചായത്ത് ലൈസന്‍സ് ഫീസായി ഈടാക്കിയിട്ടുള്ളത് 5,000 രൂപ മാത്രമാണെന്നും ഈടാക്കേണ്ടത് 15,000 രൂപയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...