സേലത്ത്​ ഡോ. ബി.ആര്‍. അംബേദ്​ക്കറിന്‍റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്​നാട്ടിലെ ​സേലത്ത്​ ഡോ. ബി.ആര്‍. അംബേദ്​ക്കറിന്‍റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തനിലയില്‍. ശനിയാഴ്ച രാത്രിയാണ്​ പ്രതിമ തകര്‍ത്തത്​. ഞായറാഴ്ചച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകര്‍ത്ത നിലയിലായിരുന്നു. ഓമലൂര്‍ നഗരത്തിലെ കമലാപുരം കോളനിയിലാണ്​ പ്രതിമ സ്​ഥാപിച്ചിരുന്നത്​. സംഭവത്തെ തുടര്‍ന്ന്​ പ്രദേശവാസികള്‍ റോഡ്​ തടഞ്ഞ്​ പ്രതിഷേധം നടത്തി.

അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. പ്രദേശവാസികള്‍ റോഡ്​ തടയല്‍ സമരം നടത്തിയ​തിനെ തുടര്‍ന്ന്​ സേലം -ബംഗളൂരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന്​ ഒമലൂര്‍ പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച്‌​ ഗതാഗതം പുനസ്​ഥാപിച്ചു. സംഭവത്തില്‍ പോലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്​ പോലീസ്​ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...