Saturday, July 5, 2025 9:59 pm

മക്കള്‍ക്കൊപ്പം : അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മക്കള്‍ക്കൊപ്പം പരിപാടിയില്‍ ക്ലാസുകളെടുത്ത റിസോഴ്സ് പേഴ്സണ്‍മാരെ അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ അംഗീകാരപത്രിക നല്‍കി അനുമോദിച്ചു.  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ചതാണ് പരിപാടി നടത്തിയത്.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അംഗീകാരപത്രികയുടെ വിതരണോദ്ഘാടനം നടത്തി.

റിസോഴ്സ് പേഴ്സണ്‍മാരെ(ആര്‍.പി) പ്രതിനിധീകരിച്ച് ജി.ശ്രീലക്ഷമി (മണക്കാല ഗവ. യു.പി.എസ്), അജിത് ആര്‍. പിള്ള (പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ബിനു കെ.സാം (പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂള്‍ ) എന്നിവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉപജില്ലാതല സംഘാടക സമിതികളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള റിസോഴ്സ് പേഴ്സണ്‍സിനെ  അംഗീകാര പത്രികാ വിതരണവും അനുമോദനവും നടക്കും.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായ്, മക്കള്‍ക്കൊപ്പം ജനറല്‍ കണ്‍വീനര്‍ ഡോ.ആര്‍.വിജയമോഹനന്‍, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന കമ്മിറ്റി അംഗം ജി.സ്റ്റാലിന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്. എസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വേണുഗോപാല്‍, ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍  പ്രൊഫ.തോമസ് ഉഴുവത്ത്, എന്‍.എസ് രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...