Wednesday, April 17, 2024 8:50 am

ശബരിമല അനുബന്ധ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല അനുബന്ധ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന ചെറുകോൽപ്പുഴ-റാന്നി റോഡിൻ്റെ വശങ്ങളിലെ അടിക്കാടുകൾ നീക്കം ചെയ്യുകയും റോഡിലെ കുഴികൾ അടച്ച് ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തികളാണ് നടക്കുന്നത്. ചെറുകോൽപ്പുഴ – റാന്നി റോഡ് പുനർനിർമ്മാണത്തിന് കിഫ്ബി ഏറ്റടുത്തതോടെ അവരുടെ നിരത്തുവിഭാഗമാണ് ഇപ്പോള്‍ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.ഈ പതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Lok Sabha Elections 2024 - Kerala

ശബരിമല അനുബന്ധ പാതയിൽപെട്ട ചെറുകോൽപ്പുഴ – റാന്നി റോഡ് തീർത്ഥാടകർ എരുമേലിക്ക് പോകാന്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണ്.തിരുവാഭരണ ഘോഷയാത്രയും തീർത്ഥാടകരും കടന്നു പോകുന്ന പ്രധാന റോഡായതിനാലും ഈ റോഡിൻ്റെ പ്രാധാന്യം തീർത്ഥാടന കാലത്ത് പ്രസക്തമാണ്. ചെറുകോൽപ്പുഴ മുതൽ പേരൂര്‍ച്ചാൽ വരെ അയിരൂർപഞ്ചായത്തിലും റാന്നി ഭാഗം അങ്ങാടി പഞ്ചായത്തിലും പെട്ടതാണ്. തീർത്ഥാടന കാലം തുടങ്ങുമ്പോഴേക്കും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന ക്രമീകരണ പ്രവർത്തനങ്ങൾ കൂടിയാകുമ്പോൾ ശരിയായ നിലയിൽ തിർത്ഥാടന കാലം കഴിയുമെന്ന ആശ്വാസത്തിലാണ് അയ്യപ്പഭക്തരും നാട്ടുകാരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ ഒരുങ്ങി അമേരിക്ക

0
അമേരിക്ക: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഉപരോധങ്ങൾ പ്രാബല്യത്തിൽ...

ചൂടിന് ആശ്വാസമായി വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു. അന്തരീക്ഷ താപനില കുത്തനെ...

‘ഇന്ത്യയെ നക്‌സൽ മുക്തമാക്കും’ ; സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

0
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കാങ്കറിൽ 29 നക്സലുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയെ...