പുല, വാലായ്മ മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ ഭൂമിയില്‍ പ്രവേശിക്കരുതെന്ന അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പുല, വാലായ്മ മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ ഭൂമിയില്‍ പ്രവേശിക്കരുതെന്ന അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി. പയ്യന്നൂരിലെ കണ്ടോത്ത് പങ്ങടത്തെ ശ്രീ നീലങ്കൈ ഭഗവതി കഴകം ക്ഷേത്രകമ്മിറ്റിയാണ് മുന്നറിയിപ്പുമായി ബോര്‍ഡ് വെച്ചത്.ബോര്‍ഡ് സ്ഥാപിച്ചതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച്‌ തുടങ്ങിയതോടെ ഷേത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ക്ഷേത്ര കമ്മിറ്റി ഭരിക്കുന്ന വിശ്വകര്‍മ വിഭാഗമാണ് ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നിലെന്നാണ് വിവരം. പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങള്‍ രഹസ്യമായി നടന്ന് വരുന്നുണ്ടെങ്കിലും ഇത് പരസ്യം ചെയ്ത് ബോര്‍ഡ് സ്ഥാപിക്കുന്നത് അപൂര്‍വമാണ്.

കുട്ടി ജനിച്ചാല്‍ തുടര്‍ന്നുള്ള 16 ദിവസത്തേക്ക് വീട്ടുകാര്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരമാണ് ‘വാലായ്മ’. ഈ കാലയളവില്‍ വീട്ടുകാര്‍ അമ്പലത്തില്‍ പോകുന്നത് വിലക്കപ്പെടുന്നതാണ് ആചാരം. 16ാം ദിവസം വീട് പുണ്യാഹം തെളിച്ച്‌ ശുദ്ധിയാക്കിയാല്‍ മാത്രമേ അശുദ്ധി മാറുകയുള്ളൂ.’പുല’ എന്നത് മരണവുമായി ബന്ധപ്പെട്ടതാണ്. ഈ ആചാരവുമായി ബന്ധപ്പെട്ട് പുറത്ത് നിന്ന് മരണവീട്ടില്‍ എത്തുന്നവര്‍ക്ക് വെള്ളം പോലും കുടിക്കാന്‍ അനുവദിക്കുന്നില്ല. മരണം നടന്ന് 12 ദിവസത്തോളം ഈ ആചാരം നീണ്ട് നില്‍ക്കും. പിന്നീട് 13ാം ദിവസം ബലിയിടല്‍ ചടങ്ങ് കഴിഞ്ഞ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതോടെയാണ് അശുദ്ധി അവസാനിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...