ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം : റിട്ടയേഡ്‌ അങ്കണവാടി ജീവനക്കാര്‍ നിരാഹാര സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ടയേഡ്‌ അങ്കണവാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ഗ്രൂപ്പ് ഇന്‍ കേരള പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ഏകദിന നിരാഹാര സമരം സംസ്ഥാന പ്രസിഡന്റ് ശശികല എസ്. ഉത്ഘാടനം ചെയ്തു. രമണി കെ.കെ അധ്യക്ഷത വഹിച്ചു. രാധാമണി, ലില്ലികുട്ടി, വത്സമ്മ തുടങ്ങിയവര്‍ സംസാരിച്ചു. 2022ല്‍ അംഗനവാടി ജീവനകാര്‍ക്ക് ഗ്രാറ്റിവിറ്റി അനുവദിച്ചു നല്‍കണമെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. പന്ത്രണ്ടായിരം രൂപ ലഭിക്കേണ്ട സ്ഥാനത്ത് ആറായിരം രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

1975 മുതല്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്ക് പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. വാര്‍ധക്യത്തിലായതോടെ പലര്‍ക്കും മരുന്ന് വാങ്ങാന്‍ പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സെക്രട്ടറിയേറ്റിന് മുന്‍പില്‍ വിവിധ സമരങ്ങള്‍ ഇത് സംബന്ധിച്ച് നടന്നു കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...