വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽ പണം നിക്ഷേപിച്ച് മൂന്ന് കോടി രൂപ നഷ്ടപ്പെട്ട റിട്ടയേഡ് ബി എസ് എൻ എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽ പണം നിക്ഷേപിച്ച് മൂന്ന് കോടി രൂപ നഷ്ടപ്പെട്ട റിട്ടയേഡ് ബി എസ് എൻ എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവെ ട്രാക്കിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രാജൻ നമ്പൂതിരിയെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ വർഷമാണ് വ്യാജ ട്രേഡിംഗിലൂടെ രാജൻ നമ്പൂതിരിക്ക് പണം നഷ്ടമായത്. മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ ആപ്പ് വഴി കബളിക്കപ്പെട്ടത്.

യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിലൂടെയാണ് രാജൻ നമ്പൂതിരി ചതിക്കപ്പെട്ടത്. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ രാജൻ നമ്പൂതിരി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിച്ചതായി കണ്ടെത്തി. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ച് നൽകാതെ കൂടുതൽ തുക ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. സൈബർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നിക്ഷേപിച്ച തുകയിൽ 13.5 ലക്ഷം രൂപ കോട്ടയം സൈബർ പോലീസ് മരവിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...