11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വിരമിച്ച പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മഴ അവധി ആയതിനാൽ പുറത്ത് കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിലായി. സംഭവത്തിൽ വിരമിച്ച എസ്ഐ കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥൻ (62) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം പരിയാരം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. മഴ മൂലം കണ്ണൂർ ജില്ലയ്ക്ക് ഇന്നലെ ജില്ലാ കളക്ടർ അവധി നൽകിയിരുന്നു. അതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഗോപിനാഥിന്റെ വീടിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഇവർ വിവരം അറിയിച്ചതോടെ പോലീസും സ്ഥലത്തെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. പേടിച്ച് പോയ പെൺകുട്ടി ആദ്യം അതിക്രമത്തിന്റെ വിവരം പുറത്തുപറഞ്ഞില്ല. പിന്നീടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...