45 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി ; സ്വന്തം വീട്ടിലെത്തും മുന്‍പ് മരണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 45 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരണത്തിന് കീഴടങ്ങി തിരുവല്ല സ്വദേശി. തിരുവല്ല കാവുങ്കൽ പുത്തൻ വീട്ടിൽ ഗീവർഗീസ് മത്തായി എന്ന കൊച്ചുകുഞ്ഞാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഗീവർഗീസിന് അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പരുമലയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആരോഗ്യ മേഖലയിലെ ജീനക്കാർക്കായുള്ള ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്ന വിഭാഗത്തിലായിരുന്നു ഗീവർഗീസ് ജോലി ചെയ്തിരുന്നത്.  സംസ്കാരം നാളെ വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...