വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പക ; രാത്രി പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ത്ത് യുവാവ് ; അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിവാഹ അഭ്യർഥന നിരസിച്ചതിന്റെ പകയിൽ പെൺകുട്ടിയുടെ വീട് അടിച്ചുതകർത്ത യുവാവ് സ്വയരക്ഷയ്ക്കായി പോലീസിനെയും വട്ടംചുറ്റിച്ചു. വട്ടംചുറ്റിയ പോലീസ് അവസാനം തന്ത്രപരമായി യുവാവിനെ പൊക്കി. ആലപ്പുഴ അവലൂക്കുന്ന് ചിറ്റേഴത്ത് വടക്കേ കൊച്ചുതറ സഞ്ജുരാജിനെ(25)യാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ മർദിച്ചതിനും സഞ്ജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മണ്ണഞ്ചേരിയിലുള്ള യുവതിയുടെ വീടിനുനേരെ കഴിഞ്ഞദിവസം രാത്രിയിലാണ് ആക്രമണം നടത്തിയത്. ഇതിനൊടൊപ്പംതന്നെ സമീപത്തെ വീടിന്റെ മുന്നിലിരുന്ന ചെടിച്ചട്ടികളും എറിഞ്ഞ് ഉടച്ചിരുന്നു. പരാതികൾ ലഭിച്ച പോലീസ് ആകെ ആശയകുഴപ്പത്തിലായി.

കഴിഞ്ഞയിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുള്ള അനിഷ്ടസംഭവങ്ങളുടെ തുടർച്ചയാണോ ഈ അക്രമങ്ങളുമെന്നുള്ള സംശയമായിരുന്നു പോലീസിന്. സഞ്ജുവിന്റ ഉദ്ദേശവും ഇതുതന്നെ ആയിരുന്നു എന്ന് മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത് പറഞ്ഞു. അതിനുവേണ്ടിയാണു സമീപ വീട്ടിലെ ചെടിച്ചട്ടിയും തകർത്തത്. പെൺകുട്ടിയിൽ നിന്നു വിവരങ്ങൾ ആരാഞ്ഞ പോലീസ് സഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വിവാഹ അഭ്യർഥന നിരസിച്ചപ്പോൾ യുവതിയെ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. ബിജു, സി.പി.ഒ.മാരായ ഷാനവാസ്, കൃഷ്ണകുമാർ, ഷൈജു, ഉല്ലാസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...