റവന്യൂ അദാലത്ത് : ഭൂമി തരം മാറ്റാൻ നല്കിയ 26 അപേക്ഷകൾ തീർപ്പാക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടത്തി. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിനായി 2019 മുതൽ 55 അപേക്ഷകൾ ലഭിച്ചിരുന്നു.

പലകാരണങ്ങളാൽ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ കാലതാമസം വന്നതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. ഇത്തരം പ്രശ്നത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് എം.എൽ.എ റവന്യൂ അദാലത്ത് വിളിച്ചു ചേർത്തത്. കോന്നി താലൂക്ക് പരിധിയിലുള്ള 55 അപേക്ഷാ ഫയലുകളും താലൂക്ക് ഓഫീസിൽ നടത്തിയ അദാലത്തിൻ്റെ പരിഗണനയിൽ വന്നു. ഇതിൽ 26 അപേക്ഷകൾ തീർപ്പാക്കി.

നിലം ഇനത്തിലുള്ള ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചുള്ള അന്തിമ ഉത്തരവ് എംഎൽഎ അപേക്ഷകർക്ക് വിതരണം ചെയ്തു. തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി ഉത്തരവ് നല്കും. ഇതിനായി വീണ്ടും അദാലത്ത് വിളിച്ചു ചേർക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അദാലത്തിൽ അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള, കോന്നി തഹസിൽദാർ കെ ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി കെ സജീവ് കുമാർ,കെ സുരേഷ്, വില്ലേജ് ഓഫിസർമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...