മൂവായിരത്തിലധികം രേഖകൾ പൊടിഞ്ഞുപോയി ; അരുവാപ്പുലം വില്ലേജിലെ റീസർവ്വേ നടപടികൾ അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം വില്ലേജിൽ റീസർവ്വേ നടപടികൾ തടസ്സപ്പെട്ടു. സര്‍വ്വേ പൂർത്തീകരിക്കുന്നതിന് ആവശ്യമായ രേഖകൾ നഷ്ടപ്പെട്ടതാണ് കാരണം. ഇതുമൂലം ഭൂഉടമകളാണ്  ദുരിതത്തിലായത്. ആധുനിക സർവ്വേ രീതി അവലംബിച്ച് ഡിജിറ്റൽ റിക്കാർഡുകളാക്കി റവന്യൂ വകുപ്പിന് കൈമാറണമെന്ന ഡയറക്ടറുടെ നിർദ്ദേശം നടപ്പിലാക്കുവാന്‍  ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. ഇനി സർക്കാർ തലത്തിൽ നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇതിന് പരിഹാരമാകൂ.

1985 ൽ കോന്നി വിഭജിച്ചാണ് അരുവാപ്പുലം വില്ലേജ് രൂപീകരിച്ചത്. കോന്നിയിലെ രേഖകളിൽ നിന്നാണ് ഇവിടെ രേഖകൾ സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാൽ പല തണ്ടപേരുകളും ഈ വില്ലേജിൽ വന്നിട്ടില്ല. അരുവാപ്പുലം വില്ലേജിൽ ബി റ്റി ആർ, പുറമ്പോക്ക്, തരിശ് രജിസ്ട്രേഷൻ പൂർണ്ണമല്ലാത്തതും കാലപ്പഴക്കം മൂലം പൊടിഞ്ഞ് നഷ്ടപെട്ട് പോയതുമാണ്.  മൂവായിരത്തിലധികം തണ്ടപ്പേർ ബുക്കുകൾ ഈ വിധത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സർവ്വേ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ഉടമകൾക്ക് കരമടയ്ക്കാൻ കഴിയൂ. സർവ്വേ നമ്പറുകൾ ഒന്നിച്ച് ചേർത്ത് വിസ്തീർണ്ണം പല തണ്ടപ്പേരുകളിലും ഉള്ളത് കൊണ്ടും തണ്ടപ്പേർ പൊടിഞ്ഞ് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ടി പി എൻട്രി നടത്താതിരുന്നതിനാലും ഓൺലൈൻ നികുതി അടയ്ക്കുവാൻ സാധിക്കില്ല. മാത്രമല്ല ഈ സാഹചര്യത്തിൽ ഓൺലൈൻ നികുതി നിലവിൽ വന്നാലും പകുതിയോളം പേർക്ക് കരം അടയ്ക്കുവാൻ സാധിക്കുകയുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...