പ്രവർത്തന രഹിതമായി കിടന്നിരുന്ന ബി.എസ്.എൻ.എൽ ലാന്റ് ഫോണിന്റെ പേരിൽ റവന്യൂ റിക്കവറിയും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: എൽ.ഐ.സി ചീഫ് അഡ്വൈസർ തിരുവൻവണ്ടൂർ, തെങ്ങേത്ത്, ടി.കെ രജികുമാറിന്റെ പേരിൽ ഉണ്ടായിരുന്ന ബി.എസ്.എൻ.എൽ ലാന്റ് ടെലിഫോൺ കണക്ഷൻ സർവ്വിസ് മോശമായതിനാൽ ദീർഘ നാളായി പ്രവർത്തനരഹിതമായിരുന്നു. പിന്നിട് ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫോൺ ശരിയാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അതിനു ശേഷം ടെലഫോൺ കണക്ഷൻ വിഛേദിക്കുകയും ചെയ്തു. തുടർന്ന് അത്രയും നാളിലെ അതിന്റെ വാടക ഇനത്തിൽ രണ്ടു തവണയായി 2915 + 60 = 2975 രൂപ അടയ്ക്കാൻ അദാലത്തിൽ തിരുമാനിക്കയും പ്രസ്തുത തുക ചെക്കായി രജികുമാര്‍ 2019 ജനുവരി 16ന് അടയ്ക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച താലുക്ക് ഓഫിസിൽ നിന്നും പ്രസ്തുത തുകയും റെവന്യു റിക്കവറിയുടെ ചാർജും ഉൾപ്പടെയുള്ളതുക അടച്ചില്ലാ എങ്കിൽ മേൽ നടപടിക്കു വിധേയനാകേണ്ടിവരും എന്ന് കാട്ടി ഓപ്പൺ പോസ്റ്റുകാർഡിൽ കത്ത് കിട്ടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് താലുക്കിൽ തിരക്കിയപ്പോൾ ബി.എസ്.എൻ.എൽ തരുന്നലിസ്റ്റ് വെച്ചാണ് നടപടി എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ബി.എസ്.എൻ.എൽ ഓഫിസിൽ ചെന്നപ്പോൾ അവിടെ യാതൊരു വിധമായ കുടിശിഖയും താങ്കളുടെ പേരിൽ ഇല്ലാ എന്നും ഇത് എങ്ങനെ സംഭവിച്ചത് എന്ന് അറിയില്ലന്നും അധികൃതർ അറിയിച്ചു.

പിന്നിട് വില്ലേജ് ഓഫിസർ രജിയെ വിളിച്ച് റവന്യു റിക്കവറി ചാർജ് മാത്രമായി അടയ്ക്കണം എന്ന് പറയുകയും ചെയ്തു. വസ്തുതകൾ ഇങ്ങനെയിരിക്കെ സമൂഹത്തിൽ മാന്യമായ ഒരു തൊഴിൽ ചെയ്യുന്ന തന്നെയും കുടുംബത്തെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ മനപൂർവ്വം ശ്രമിക്കുന്ന വകുപ്പ് അധികൃതർക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് രജി കുമാർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...