അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നത് പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നതാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലവനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് 50 ശതമാനം പേരെ നിലനിര്‍ത്തനാണ് പുതിയ പരിഷ്‌കരണം. കോവിഡ് വ്യാപനം മൂലം സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല.

ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് അഗ്നിപഥ് സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ നിലനിര്‍ത്താന്‍ തീരുമാനിക്കുന്നത്. കൂടാതെ പരിശീലനം പൂര്‍ത്തിയാക്കാതെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നവരില്‍ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാനും പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നുണ്ട്. കരസേനയില്‍ നിന്ന് നിരവധിപ്പേര്‍ പരിശീലനം പൂര്‍ത്തിക്കാതെ മടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് തടയാനാണ് പുതിയ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...