Thursday, July 3, 2025 8:01 am

നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ നദീതീരങ്ങള്‍ എസ്ഡിഎംഎഫില്‍ (സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട്) ഉള്‍പ്പെടുത്തി ശുചിയാക്കണം. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവയുടെ കൈവഴികള്‍ ഉള്‍പ്പടെയുള്ളവയുടെ പുനരുജ്ജീവനം സാധ്യമാക്കുകയാണ് ലക്ഷ്യം. നദികളുടെ പ്രധാന കൈവഴികള്‍ കടന്നു പോകുന്ന പഞ്ചായത്തുകള്‍ അവ ശുചീകരിക്കണം. പമ്പ നദി ഒഴുകി പോകുന്ന 35 സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയം മൂലം നദികളിലും കൈവഴികളിലും കൈത്തോടുകളിലും മണ്ണും ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞു കൂടി ജലവാഹകശേഷി കുറഞ്ഞുപോയിട്ടുണ്ട്. ജില്ലയില്‍ ലഭിക്കുന്ന ചെറിയ മഴയില്‍ പോലും നദികളും അനുബന്ധ നീര്‍ച്ചാലുകളും നിറഞ്ഞ് കവിയുകയും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതു കണക്കിലെടുത്ത് വരുന്ന കാലവര്‍ഷത്തില്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനായി നദികളുടെ കൈവഴികളില്‍ നിന്നും കൈത്തോടുകളില്‍ നിന്നും അടിയന്തിരമായി പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, എഡിസി (ജനറല്‍) കെ.കെ വിമല്‍രാജ്, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...