ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥിനികൾ ; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ചെങ്കല്‍പ്പട്ട് : ഓടുന്ന ബസില്‍ ബിയര്‍ കുടിച്ച്‌ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ അധികൃതര്‍. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പട്ട് ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസും ജില്ലാ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ ശേഷം നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികളിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നത് കാണാം. ചെങ്കല്‍പ്പട്ട് പൊന്‍വിളൈന്തകളത്തൂരിലെ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ദൃശ്യത്തിലുള്ളത്. ഒരു വിദ്യാര്‍ഥി കുപ്പിയെടുത്ത് കുടിക്കാന്‍ തുടങ്ങിയതോടെ മറ്റുള്ളവരും വാങ്ങി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചത് ഇതര യാത്രക്കാര്‍ ചോദ്യം ചെയ്തിരുന്നു.

വീഡിയോ വൈറലായപ്പോള്‍ പഴയതാണെന്ന് ധരിച്ചെങ്കിലും ചൊവ്വാഴ്ച നടന്നതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികള്‍ തിരുക്കഴുകുണ്‍റത്ത് നിന്ന് താച്ചൂരിലേക്കുള്ള ബസ്സില്‍ വെച്ചാണ് ബിയര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ തിരുക്കഴുകുണ്‍റം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ വിളിച്ച്‌ ഉപദേശിക്കാനാണ് ആലോചിക്കുന്നത്. സ്‌കൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായതെന്നും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ മേരി റോസ് നിര്‍മല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദാമോദരന്‍ എന്നിവര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...