പെറ്റിയടിക്കാന്‍ പത്തനംതിട്ട റിംഗ് റോഡിലും ക്യാമറകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെറ്റിയടിക്കാന്‍ പത്തനംതിട്ട റിംഗ് റോഡിലും ക്യാമറകള്‍ സ്ഥാപിച്ചു. പുതിയ ബസ്സ്‌ സ്റ്റാന്‍ഡിന്റെ മുമ്പില്‍ക്കൂടി അബാന്‍ ജംഗ്ഷനിലേക്ക് വരുമ്പോള്‍ അബാന്‍ ബില്‍ഡിങ്ങിന്റെ സമീപമാണ് ഒരു ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു ക്യാമറ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും അഴൂര്‍ ജംഗ്ഷനിലേക്കുള്ള റിംഗ് റോഡില്‍  അഴൂര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈവേകളില്‍ വാഹനങ്ങളുടെ അമിതവേഗത കണ്ടുപിടിക്കാനാണ് സാധാരണ ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

എന്നാല്‍ ഒരു കിലോമീറ്ററില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള റിംഗ് റോഡില്‍ പ്രത്യേകിച്ച് റോഡ്‌ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഈ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് അമിതവേഗത കണ്ടുപിടിക്കാനല്ലെന്നു വ്യക്തമാണ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടാണ്‌ ഇവയുടെ പ്രവര്‍ത്തനം. സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെ രാത്രി 11 മണിക്ക് യാത്രചെയ്തപ്പോഴും ക്യാമറ മിഴി തുറന്നു. ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പലര്‍ക്കും പെറ്റി നോട്ടീസുകള്‍ ലഭിച്ചുതുടങ്ങിയെന്നും പറയുന്നു.

നഗരഹൃദയത്തിലും റിംഗ് റോഡിലും ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ വലിയൊരു അളവ് കുറയ്ക്കുവാന്‍ കഴിയും. തുടര്‍ച്ചയായി റെക്കോഡിംഗ് ഉണ്ടായിരിക്കണമെന്നു മാത്രം. എന്നാല്‍ ഇപ്പോള്‍ സ്ഥാപിച്ച ക്യാമറകള്‍ ഫോട്ടോകള്‍ മാത്രം എടുക്കുവാനുള്ളതാണെന്ന് കരുതുന്നു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉണ്ടെങ്കില്‍ ഏതു കള്ളനും കൊള്ളക്കാരനും ഇതിലെ സഞ്ചരിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...