ആർ.ജി കാർ മെഡിക്കൽ കോളജ് സാമ്പത്തിക ക്രമക്കേട്; ആറ് സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മുതൽ തൃണമൂൽ എം.എൽ.എയുടെ വസതി ഉൾപ്പടെ ആറ് സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. തൃണമൂലി​ന്‍റെ സെറാംപൂർ എം.എൽ.എ സുദീപ്തോ റോയിയുടെ വസതിയിലും ഒരു ഔഷദ വ്യാപാരിയുടെ വീട്ടിലും മറ്റ് നാല് സ്ഥലങ്ങളിലും തിരച്ചിൽ നടക്കുന്നതായി ഇ.ഡി ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി.ആർ.ജി കാർ ഹോസ്പിറ്റലിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള

അന്വേഷണത്തി​ന്‍റെ ഭാഗമായാണിതെന്നും തങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചതി​ന്‍റെ അടിസ്ഥാനത്തിലാണെന്നും ഇ.ഡി ഓഫിസർ പറഞ്ഞു. ആരോപണമുയർന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തി​ന്‍റെ ഭാഗമായി ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയും സി.ബി.ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹക്കടത്തും ആശുപത്രി മാലിന്യക്കടത്തുമടക്കം ഗുരുതര ആരോപണങ്ങളാണ് ഘോഷിനെതിരെയുള്ളത്. ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ക്രമക്കേടുകളെല്ലാം പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...