പട്ടാമ്പി : സന്തോഷ് ട്രോഫി ടൂർണമെൻറിൽ പന്തുതട്ടാൻ വിളയൂർ സ്വദേശിയും. വിളയൂർ കണ്ടേങ്കാവിലെ മുഹമ്മദ് റിയാസിനാണ് കർണാടക സംസ്ഥാന ടീമിനു വേണ്ടി ബൂട്ട് കെട്ടാനുള്ള അവസരം കൈവന്നത്. കണ്ടേങ്കാവ് ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ താരമായ മുഹമ്മദ് റിയാസ് തിരൂർ കൂട്ടായി മൗലാന ഫുട്ബാൾ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. കർണാടക യേനപ്പോയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിയും യേനപ്പോയ എഫ്.സി മംഗലൂരുവിന്റെ ഫോർവേഡ് താരവുമാണ്. ബിരുദ പഠനത്തിനിടെയാണ് സന്തോഷ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സന്തോഷ് ട്രോഫി ടൂർണമെന്റിൽ പന്തു തട്ടാൻ വിളയൂർ സ്വദേശിയും
RECENT NEWS
Advertisment



























