കൊടുമൺ അങ്ങാടിക്കൽ തെക്ക് കരനെൽക്കൃഷിയും പച്ചക്കറികൃഷിയും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : അങ്ങാടിക്കൽ തെക്ക് കരനെൽക്കൃഷിയും പച്ചക്കറികൃഷിയും തുടങ്ങി. അങ്ങാടിക്കൽ തെക്ക് ഹൈസ്കൂൾ ഏഴാംവാർഡിന്റെയും വയണകുന്ന് സഹൃദയ ഗ്രന്ഥശാലയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കൃഷി. വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിയുടെ ഭാഗമായി തരിശുനിലം തട്ടുതിരിച്ച് കൃഷിക്ക് അനുയോജ്യമാക്കി നെല്ല് വിതച്ചു. 60 സെന്റ് സ്ഥലത്ത് കരനെല്ലും 50 സെന്റ് സ്ഥലത്ത് വഴുതന, പച്ചമുളക്, വെണ്ട, പയർ തുടങ്ങിയ പച്ചക്കറിയുമാണ് നടുന്നത്. ജ്യോതി നെൽ വിത്താണ് വിതച്ചത്.

വാർഡംഗം ജിതേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കൊടുമൺ കൃഷിഭവനിൽനിന്നാണ് വിത്തുകളും തൈകളും ലഭ്യമാക്കുന്നത്. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരവേഗ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി കരനെൽ വിത്ത് വിത ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജിതേഷ് കുമാർ അധ്യക്ഷതവഹിച്ചു. കൃഷിഓഫീസർ എസ്. രഞ്ജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. തൊഴിലുറപ്പ് എഇ ബിന്ദു എസ്.പിള്ള, പി.കെ. പ്രഭാകരൻ, ജെ. ശ്യാം, സി.വി. ചന്ദ്രൻ, എം. മഞ്ജു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു ; മൂന്ന് കുടികൾ ഒറ്റപ്പെട്ടു

0
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ...

പഴയങ്ങാടിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു

0
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര...

ഹെലികോപ്റ്റർ യാത്രാ വിവാദം ; മുഖ്യമന്ത്രിക്കെതിരെ പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി...

വൻ സ്വർണവേട്ട ; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം ; പിടികൂടിയത്...

0
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11...