Sunday, May 11, 2025 8:57 am

പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച നൂറിലേറെ ചാക്ക് അരി പുഴുവരിച്ചു കുഴിച്ചുമൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടി. കാരശ്ശേരി പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ് ഉപയോഗിക്കാനാകാതെ പാഴായി നശിച്ചത്.

2018 ൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നതുകൊണ്ട് കെട്ടിക്കിടന്ന് കാലപ്പഴക്കം സംഭവിച്ചാണ് അരിയിൽ പുഴുവരിച്ചത്. നൂറിലേറെ ചാക്ക് അരിയാണ് കുഴിച്ചു മൂടിയത്. ലഭിച്ച അരിയിൽ മൂന്നിലൊന്ന് മാത്രമാണ് വിതരണം ചെയ്തത്. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിലാണ് ഈ പുഴുവരിച്ച അരി കണ്ടെത്തിയത്.

തുടർന്ന് കന്നുകാലികൾക്ക് നൽകാൻ സാധിക്കുമോ എന്ന് പരിശോധിച്ചിരുന്നുവെങ്കിലും അവ ഉപയോ​ഗിക്കരുതെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നു. ചാക്കുകൾ ദ്രവിച്ചതോടെ മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കുഴിച്ചുമൂടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാൽ അരി വിതരണം ചെയ്യാൻ സാധിച്ചില്ലെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷാം​ഗങ്ങൾ ചോദ്യം ചെയ്തപ്പോൾ ഭരണസമിതി നൽകിയ ഉത്തരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടോൾ ബൂത്തിൽ ശുചിമുറിയില്ല ; ദേശീയപാത അതോറിറ്റിക്ക് 12,000 രൂപ പിഴ ചുമത്തി

0
ചെന്നൈ: ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി...

കുൽഗാമിൽ അന്വേഷണ ഏജൻസിയുടെ വ്യാപക തിരച്ചിൽ

0
ദില്ലി : കുൽ​ഗാമിൽ സംസ്ഥാന അന്വേഷണ ഏജൻസി വ്യാപക തിരച്ചിൽ നടത്തുകയാണ്....

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, രണ്ട് പേരുടെ...

0
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു...