കോടതി വിധിക്ക് ശേഷം ആദ്യമായി ശിവൻകുട്ടി സഭയിൽ ; രാജി ആവശ്യവുമായി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നശേഷം ഇന്ന് ആദ്യമായാണ് മന്ത്രി ശിവൻകുട്ടി നിയമസഭയിലെത്തിയത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി.

മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരങ്ങൾ സംഘ‍ർഷത്തിൽ കലാശിച്ചു. മറ്റന്നാൾ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മഹിളാമോർച്ചയും നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കാലാശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...