സംസ്ഥാനത്ത് അരിവില വീണ്ടും കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളം വ‍ര്‍ധിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും. ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയര്‍ന്നു. ഏഴു രൂപയോളമാണ് വര്‍ധിച്ചത്.

ചില്ലറ വിപണിയില്‍ കിലോക്ക് എഴുപത്തിരണ്ട് രൂപയോളമാണ് കോല അരിയുടെ വില. വില കുറയേണ്ട സമയമാണെങ്കിലും ജയ, കുറുവ നൂര്‍ജഹാന്‍ തുടങ്ങിയ ഇനങ്ങള്‍ക്കും വില താഴ്ന്നിട്ടില്ല. ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയില്‍ 47 മുതല്‍ അമ്പത്തിനാലു രൂപ വരെ വിലയുണ്ട്. കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്. അന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്. ഇവിടങ്ങളില്‍ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...