സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കാണാതെ പോയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് മനസ്സിലാക്കിയത്. സംഭവത്തില്‍ ഗോഡൗണ്‍ മാനേജര്‍ ബിനോയ് നൈനാനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 27ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം അരി ആവിയായിപ്പോയി എന്ന് കണ്ടെത്തിയത്.

കൊവിഡ് കാരണം ഗോഡൗണില്‍ പരിശോധന നടന്നിട്ട് നാളുകള്‍ കുറേയായി. മാര്‍ച്ചിലാണ് അവസാനമായി പരിശോധന നടത്തുകയുണ്ടായത്. അതിന് ശേഷമുള്ള കാലത്തെ കണക്കിലാണ് വ്യത്യാസം വന്നിരിക്കുന്നത്. എട്ട് മാസം കൊണ്ട് ഘട്ടം ഘട്ടമായി അരി കടത്തിയതാകാമെന്നാണ് കരുതുന്നത്. സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചു കൊടുത്തതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ബിനോയ് നൈനാന് സ്ഥലംമാറ്റത്തെ തുടര്‍ന്ന് പുതിയ ഗോഡൗണ്‍ മാനേജര്‍ ചാര്‍ജെടുക്കാനിരിക്കേയാണ് ക്രമക്കേട് കണ്ടെത്തിയത്. മഴസമയത്ത് വെള്ളംകയറി അരിയും പയറും അടക്കം 30 ലോഡ് സാധനങ്ങള്‍ നശിച്ചിരുന്നു. എന്നാല്‍, ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...