വാഷിംഗ്ടണ്‍ : ബ്രിട്ടന്‍റെ പ്രധാന മന്ത്രി ആകുന്നതോടെ ഏറെ ഋഷി സുനകിന്‍റെ സമ്പാദ്യം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രധാനമന്ത്രിയായ സമ്പന്നരുടെ പട്ടികയില്‍ 222 ആം സ്ഥാനവും എലിസബത്ത് രാജ്ഞിയേക്കാള്‍ ഋഷി സുനക് യുക്കെയിലെ തന്നെ സമ്പന്നനായ ധനികരില്‍ ഒരാളുമാണ്. ബക്കിംഗ്ഹം കൊട്ടരത്തേക്കള്‍ സമ്പന്നനായ ഒരു വ്യക്തി അധികാരത്തില്‍ വരുന്നത് ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഈ വര്‍ഷം സണ്‍ഡേ ടൈംസ് പുറത്തു വിട്ട യു. കെയിലെ ഏറ്റവും സമ്പന്നരായ 250 ആളുകളുടെ പട്ടികയില്‍ 222 ആം സ്ഥാനത്താണ് ഋഷി സുനക്.
സുനകിന്‍റെയും ഭാര്യ അക്ഷിതാ മൂര്‍ത്തിയുടേയും സംയുക്ത സമ്പാദ്യം ഏതാണ്ട് 730 മില്യന്‍ പൌണ്ട് വരും. 430 മില്യന്‍ പൌണ്ട് ആസ്തിയുള്ള ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനേക്കാള്‍ സമ്പന്നയാണ് ഭാര്യ അക്ഷിത സുനക് എന്ന് അവകാശപ്പെടുമ്പോള്‍ ഹൌസ് ഓഫ് കോമണ്‍സിലെ ഏറ്റവും ധനികനാണ് സുനക്. സുനകിനും ഭാര്യ അക്ഷിത മൂര്‍ത്തിക്കും നാല് വീടുകള്‍ ഉണ്ട്. ലണ്ടനില്‍ രണ്ട് ലോക്ക് ഷയറില്‍ ഒന്ന് ലോ സാഞ്ചറസില്‍ ഒന്ന്. കെന്‍സിംഗ്ടണിലെ വീടിന് മാത്രം 7 മില്യണ്‍ വിലമതിക്കുമെന്ന് പറയുന്നു. നാല് നിലകളുള്ള വീട്ടില്‍ ഒരു സ്വകാര്യ പൂന്തോട്ടവുമുണ്ട്. ലണ്ടനിലെ ഓള്‍ഡ് പ്രോപ്ടണ്‍ റോഡില്‍ മറ്റൊരു വീടുണ്ട്.





























