ട്രെയിനിന് മുകളിൽ കയറി യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

വാളയാര്‍: ട്രെയിനിന് മുകളില്‍ കയറി യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി ട്രെയിനിന് മുകളില്‍ കയറി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് മധുര സ്വദേശി മാരിമുത്തുവിനാണ് (40) തലക്കും കാലിനും പരിക്കേറ്റത്. ഇയാളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വാളയാര്‍ മാന്‍ പാര്‍ക്കിന് സമീപത്തെ വനത്തിലായിരുന്നു അപകടം.

ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോയ ട്രെയിനിന് മുകളിലാണ് കിലോമീറ്ററുകളോളം യാത്ര ചെയ്തത്. കോയമ്പത്തൂര്‍ മധുക്കരയില്‍ നിന്നാണ് ട്രെയിനിന് മുകളില്‍ കയറിയതെന്ന് സംശയിക്കുന്നതായി റെയില്‍വേ സംരക്ഷണസേന അറിയിച്ചു. നിര്‍ത്തിയിട്ട ട്രെയിനിന് മുകളിലേക്ക് ഒരാള്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ റെയില്‍വേ പോലീസിനും ആര്‍.പി.എഫിനും വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വനമേഖലയില്‍ വേഗം കുറവായിരുന്നെങ്കിലും ബി ലൈന്‍ ട്രാക്കിലെ വളവില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ഇയാള്‍ തെറിച്ചുവീഴുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...