കോഴിക്കോട് : വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്താന്‍ മൃതദേഹം ഇന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്നത്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.
റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും
- Advertisment -
Recent News
- Advertisment -
Advertisment