റോഡരികിൽ നിർത്തിയിട്ട ഡോക്ടറുടെ കാർ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : റോഡരികില്‍ വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ തീവെച്ച്‌ നശിപ്പിച്ചു. താഴങ്ങാടി മുക്കോല ഭാഗം വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റ കെ.എല്‍.18 .എസ്. 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്ന് പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി.

കാര്‍ കത്തി പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട ഈച്ചിലിന്റെവിട ഫിറോസിന്റ കെ.എല്‍. 18. യു. 1238 ഐ ട്വന്റി കാര്‍ കത്തിക്കാനും ശ്രമമുണ്ടായി. കാറിനടുത്ത് തീയിട്ടെങ്കിലും കത്തിയില്ല. സമീപത്തെ സി.സി.ടി.വിയിലെ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ ആളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മുമ്പും സമാന കേസുകളില്‍ പ്രതിയാണ്. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. വടകര എസ്.ഐ എം. നിജീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...