റിഫ മെഹ്നുവിന്‍റെ ആത്മഹത്യ : ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാര്‍ച്ച്‌ മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ റിഫയെ കണ്ടെത്തുന്നത്. ജനുവരിയിലായിരുന്നു റിഫ ദുബായിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച്‌ മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മെഹ്നാസിന്‍റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പോലീസ് മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫയ്ക്ക് പ്രായപൂര്‍ത്തിയാവും മുമ്പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മെഹ്നാസിനെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...