റിഫയും മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിഫയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വ്‌ലോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മകള്‍ക്ക് മറ്റെന്തോ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞു. മകളുടെ മരണത്തിലെ സത്യം പുറത്തുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. റിഫ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ത്രീയായ താന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജോലി ചെയ്ത് ചെലവുകള്‍ നോക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് റിഫ പങ്കുവെച്ചിരുന്നുവെന്ന് റിഫയുടെ മാതാവ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ സത്യങ്ങള്‍ പുറത്തുവരുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് റിഫയുടെ മാതാപിതാക്കള്‍ പറയുന്നു. റിഫയും മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കുടുംബം വെളിപ്പെടുത്തുന്നുണ്ട്. റിഫയെ മര്‍ദിച്ചുവെന്ന് മെഹ്നാസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. മൃതദേഹം ഉദ്യോഗസ്ഥര്‍ ഇതിനകം പുറത്തെടുത്തിട്ടുണ്ട്. വിഡിയോ ഉള്‍പ്പെടെ സജ്ജമാക്കിക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സാധ്യതയാണ് അധികൃതര്‍ പരിശോധിച്ചുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...