Thursday, July 3, 2025 8:02 am

വാ തുറന്നാല്‍ വിഷം തുപ്പുന്ന പി.സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയ ആളാണ് സിപിഐ എം സ്ഥാനാര്‍ഥി : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിനെക്കാള്‍ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് വി.ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐ എം ഈ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയാണ് ജോ ജോസഫ് മത്സരിക്കാനിറങ്ങുന്നത്. വാ തുറന്നാല്‍ വിഷം തുപ്പുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐ എമ്മുകാര്‍ പറയണമെന്ന് വി.ഡി സതീശന്‍ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ കല്ലിടല്‍ നടക്കുന്നില്ല. ഈ നഗരത്തിലെ ജനങ്ങള്‍ ഗൗരവകരമായി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നവെരാണ്. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നവരാണെന്ന് ഈ നഗരത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ആ ഭയമുള്ളതിനാലാണ് കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴും കല്ലിടുന്നത് നിര്‍ത്തിയിരുന്നു. ആളുകളെ ബൂട്ട്‌സിട്ട് ചവിട്ടല്‍, സ്ത്രീകളെ വലിച്ചിഴയ്ക്കല്‍ മുതലായ കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാരിന്റെ വെല്ലുവിളിയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ? ഇതെല്ലാം സര്‍ക്കാരിന് പേടിയുണ്ടെന്നാണ് തെളിയിക്കുന്നത്. വി.ഡി സതീശന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ നിലവില്‍ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ ധനകാര്യവകുപ്പ് പാസാക്കുന്നില്ല. നടിയെ അക്രമിച്ച കേസില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...