ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു ; തീരുമാനം സര്‍ക്കാരിനെ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി മടങ്ങി വന്ന ശേഷം തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ജോണ്‍ എം തോമസിന് ലഭിച്ചിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ കൂടിയാണ് ജോണ്‍ എം തോമസ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജോണ്‍ എം തോമസ് കേരള ഐടി പാര്‍ക്ക് സിഇഒയായി സ്ഥാനമേറ്റത്. സ്ഥാനമൊഴിയാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചതായി ജോണ്‍ എം തോമസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ ബസിന് തീപിടിച്ചു ; 7 മരണം

0
ഡൽഹി : ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ...

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 27 പേർക്ക് പരിക്കേറ്റു

0
എറണാകുളം: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ്...

ട്രംപിന് കനത്ത തിരിച്ചടി ; അമേരിക്കയിൽ ജന്മാവാകാശ പൗരത്വ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

0
വാഷിഗ്ടൺ : അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു

0
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര...