കോന്നി : തണ്ണിത്തോട് തൂമ്പാക്കുളത്ത് മൃഗവേട്ട നടത്തിയ സംഭവത്തിൽ വനപാലകർ നാടൻ തോക്ക് കണ്ടെടുത്തു. കേസിലെ രണ്ടാം പ്രതി തൂമ്പാക്കുളം തോപ്പിൽ ബിനുവിന്റെ കരിമാൻതോട്ടിലെ വാടക വീടിന്റെ സമീപത്ത് നിന്നാണ് തോക്ക് കണ്ടെടുത്തത്. വീടിന് സമീപത്തെ തോട്ടിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ പിടികൂടിയിട്ടില്ല. വനപാലകർ തോക്ക് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി തൂമ്പാക്കുളം മനീഷ് ഭവനം മോഹനനെ മുൻപ് പിടികൂടിയിരുന്നു. ഇയാളുടെ റിമാൻഡ് കാലാവധി നീട്ടിയതായും അധികൃതർ പറഞ്ഞു.
തൂമ്പാക്കുളത്ത് മൃഗവേട്ട നടത്തിയ സംഭവത്തിൽ നാടൻ തോക്ക് കണ്ടെടുത്തു
RECENT NEWS
Advertisment