കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം : കെഎസ്‌ടി എംപ്ലോയീസ് സംഘ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെഎസ്‌ആര്‍ടിസി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂര്‍ണമായി നല്‍കാതെ വിലപേശല്‍ നടത്തുന്ന ഇടതു സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറര്‍ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കാത്ത ഇടതു സര്‍ക്കാരിന്റേയും മാനേജ്മെന്‍റിന്റേയും ധാര്‍ഷ്ട്യത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെഎസ്‌ആര്‍ടിസി പാലക്കാട് ജില്ലാ ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീകൃത തൊഴിലാളി സംഘടനകളുടെ അഭിപ്രായം പോലും മുഖവിലക്കെടുക്കാതെ അങ്ങേയറ്റം തൊഴിലാളി ദ്രോഹവും ജനാധിപത്യ വിരുദ്ധവുമായ സമീപനമാണ് ഇടതു സര്‍ക്കാരും മാനേജ്മെന്റും സ്വീകരിക്കുന്നത്. ജീവനക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കി സ്ഥാപനത്തെ തകര്‍ത്ത് പാര്‍ട്ടി ബിനാമികള്‍ക്ക് കേരളത്തിലെ പൊതു ഗതാഗതം തീറെഴുതാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാരെ പൊതു സമൂഹത്തിനു മുന്നില്‍ നിരന്തര അപമാനത്തിന് പാത്രമാക്കുന്നത് വച്ചു പൊറുപ്പിക്കാനാവില്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാത്ത പക്ഷം പണിമുടക്ക് ഉള്‍പ്പടെയുള്ള സമരമാര്‍ഗ്ഗത്തിലേക്ക് എംപ്ലോയീസ് സംഘിന് പോകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കമ്മിറ്റി അംഗം യു. തുളസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് സി.ശശാങ്കന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍. മുരുകേശന്‍, എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു. എം.കണ്ണന്‍, സി.കെ.സുകുമാരന്‍, എ.അരുണ്‍, എ.ചന്ദ്രപ്രകാശ്, എം.ഷാജു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...