ജലക്ഷാമം രൂക്ഷം ; പോത്തുപാറയിലെയും കമ്പകത്തുംപച്ചയിലെയും ജനങ്ങള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കുടിവെള്ളം വിലകൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പോത്തുപാറയിലെയും കമ്പകത്തുംപച്ചയിലുമുള്ള ജനങ്ങള്‍. ഈ പ്രദേശത്തിന് ചുറ്റും വനമാണ്. കലഞ്ഞൂർ പഞ്ചായത്തിലെ തന്നെ ഉയരമുള്ള പ്രദേശങ്ങളുമാണിവിടം. വർഷങ്ങളായി കുടിയ്ക്കാനുള്ള വെള്ളം ദൂരെ നിന്ന് പണം കൊടുത്ത് വാങ്ങുകയാണ്. ഈ പ്രദേശങ്ങളിലെ ഭൂമിയുടെ ഉപരിതലം മുഴുവൻ പാറയായതിനാൽ കിണർ കുഴിക്കാനാകാത്ത സാഹചര്യമാണ് ഉള്ളത്.

ഇവിടങ്ങളിലെ താഴ്ന്നപ്രദേശങ്ങളിൽ രണ്ട് കിണറുകൾ ഉള്ളതാണ് പ്രദേശവാസികൾക്ക് ഏറെ സഹായകരമാകുന്നത്. നിരവധി കുടുംബങ്ങളാണ് പരസ്പര സഹകരണത്തോടെ ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. ചൂട് ശക്തമായതോടെ അവിടെയും വെള്ളം വറ്റിത്തുടങ്ങി. പോത്തുപാറയിലേക്കും കമ്പകത്തുംപച്ചയിലേക്കും എത്തിക്കുന്ന കുടിവെള്ളം സംഭരിക്കുന്നതിന് പ്രദേശവാസികള്‍ പ്രത്യേകം ടാങ്കുകൾ വാങ്ങി വീടുകളിൽ സൂക്ഷിച്ചിട്ടുണ്ട്.

പോത്തുപാറയിൽ ജില്ലാ പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. കുറെ നാളുകളായി പദ്ധതി നിലച്ചിരിക്കുകയാണ്. കുടിവെള്ളത്തിന്റെ വൈദ്യുതിച്ചാർജ് അടയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം ഇവിടെയുള്ള ക്വാറികളിൽ നിന്ന് ടാങ്കിൽ എത്തിക്കുന്ന വെള്ളമാണ് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഈ വെള്ളം ടാങ്കിലും പാത്രങ്ങളിലുമായി ശേഖരിച്ച് വെച്ചിരിക്കുകയാണ്. എല്ലാ വീട്ടിലും നിരവധി ടാങ്കുകളും പാത്രങ്ങളുമെല്ലാം അവരുടെ മുറ്റത്തും റോഡരികിലായിട്ടും നിരത്തിവെച്ചിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...