തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വീട്ടുപറമ്പില്‍ തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റ് മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പരേതനായ കരിമ്പനോലില്‍ പീതാംബരന്റെ ഭാര്യ പൊന്നമ്മ (72) ആണ് മരിച്ചത്. ഇന്നു രാവിലെ 9.30 നാണ് സംഭവം. കൃഷിയിടത്തിലുണ്ടായ തീപിടിത്തം വീട്ടുപറമ്പില്‍ എത്തിയപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന പൊന്നമ്മ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

സമീപത്തെ തോട്ടങ്ങളിലും തീ വ്യാപിച്ചിരുന്നു. കൊട്ടിയൂര്‍ വെസ്റ്റ് വനമേഖലയിലേക്കും തീ പടര്‍ന്നിട്ടുണ്ട്. കാറ്റ് കാരണം തീയണയ്ക്കുന്നത് വൈകുകയാണ്. പൊള്ളലേറ്റ പൊന്നമ്മയെ നാട്ടുകാര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. മക്കള്‍: സിനി, പുഷ്പ, മഞ്ജു. മരുമക്കള്‍: സുരേന്ദ്രന്‍, സുരേഷ്, ബാബു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...