രാജ്യസഭയിൽ റൈറ്റ് ടു ഡിസ്കണക്ട് ; ചരിത്ര ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന റൈറ്റ് ടു ഡിസ്കണക്ട് സ്വകാര്യ ബിൽ എഎ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. വർദ്ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ യുഗത്തിലെ എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, മെസ്സേജുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം.

ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളിൽ പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാൻ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലിൽ പറയുന്നു. ഐടി, പ്ലാറ്റ്‌ഫോം സെക്ടർ, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. കൊവിഡിന് ശേഷമുള്ള ഹൈബ്രിഡ്, റിമോട്ട് തൊഴിൽ രീതികൾ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിയതായി എഎ റഹീം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...