സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് നാടുകടത്തൽ ; റദ്ദാക്കി കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്രസർക്കാർ തീരുമാനങ്ങളെ എതിർക്കുന്നതിന്റെയോ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയോ പേരിൽ ഒരു പൗരനെ നാടുകടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൾ വാഹിദ് ചൗധരിക്കെതിരായ നാടുകടത്തൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് മാധവ് ജാംദാർ അതിശക്തമായ നിരീക്ഷണങ്ങൾ നടത്തിയത്. പൗരന്മാരെ ഇന്ത്യൻ സർക്കാരിന്റെ അടിമകളാക്കുകയാണോ എന്ന് കോടതി ചോദിച്ചു. പ്രതിഷേധിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

സംസ്ഥാന നിയമസഭയിൽ പ്രധാനപ്പെട്ട ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം കൂറുമാറ്റങ്ങളെക്കുറിച്ചാണ് ചർച്ച നടക്കുന്നതെന്നും, കേസുകൾ ഒഴിവാക്കാൻ ‘വാഷിംഗ് മെഷീൻ’ രാഷ്ട്രീയത്തിലേക്ക് മാറാമെന്നും കോടതി പരിഹസിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയും ഗ്യാൻവാപി തർക്കവിഷയത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ അഞ്ച് എഫ്‌ഐആറുകൾ ചൂണ്ടിക്കാട്ടിയാണ് സയീദ് അഹമ്മദിനെ ഒരു വർഷത്തേക്ക് നാടുകടത്താൻ മുംബൈ പോലീസ് ഉത്തരവിട്ടിരുന്നത്. എന്നാൽ ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങൾ പ്രകാരം പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കാനും അവകാശമുണ്ടെന്നും സർക്കാരിനെ എതിർക്കുന്നത് നാടുകടത്താനുള്ള അടിസ്ഥാനമല്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഈ ഉത്തരവ് റദ്ദാക്കി.

‘ബിജെപി സർക്കാർ മുർദാബാദ്’, ‘അമിത് ഷാ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ പേരിൽ എങ്ങനെയാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നാടുകടത്താനുള്ള കാരണമല്ലെന്നും കോടതി പറഞ്ഞു. പോലീസ് സേന മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ലെന്നും മറിച്ച് അവർ പൊതുസേവകരാണെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുമെന്നും ജസ്റ്റിസ് ജാംദാർ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും എംപിമാരും എംഎൽഎമാരും പാർട്ടി മാറുന്നതിനെയും കോടതി വാദത്തിനിടെ തമാശരൂപേണ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...