ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവർക്കും തുല്യമായി ലഭിക്കുന്നതിന് അവസരം ഉണ്ടാക്കണം ; സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവർക്കും തുല്യമായി ലഭിക്കുന്നതിന് അവസരം ഉണ്ടാക്കണമെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ ഉണ്ടാകുന്ന നിരന്തരമായ പീഡനങ്ങളും നീതി നിഷേധവും അശങ്ക ഉളവാക്കുന്ന സംഭവങ്ങളാണ്. അവർ ജനിച്ചു വളർന്ന മണ്ണിൽ പാർക്കാൻ കഴിയാതെ എല്ലാം ഉപേക്ഷിച്ച് ജീവൻ നിലനിർത്തുന്നതിന് വേണ്ടി വനാന്തരങ്ങളിലേക്കും അന്യദേശങ്ങളിലേയ്ക്കും ഓടിപ്പോകേണ്ടി വരുന്നു. അവരുടേതായിട്ടുള്ള എല്ലാ വസ്തുവകകളും കൈവിട്ടു പോകുന്നു. എല്ലാറ്റിലും ഉപരി വളരെ മൃഗീയമായി തല്ലിച്ചതയ്ക്കപ്പെടുന്നു.

ജീവനോടെ ചുട്ടു കൊല്ലുന്ന തരത്തിലുള്ള ദുഃഖകരമായ സാഹചര്യങ്ങളാണ് ഇന്ന് മണിപ്പൂരിൽ നിലനില്ക്കുന്നത്. ഇതെല്ലാം കണ്ടിട്ട് ഒന്നും അറിയാത്തവരേപ്പോലെ നിഷ്ക്രിയരും നിർനിമിഷരുമായി കേന്ദ്ര ഗവർമെൻ്റ്‌ നിലകൊള്ളുന്നത് ആശങ്കാജനകമാണെന്നും ഉത്തരവാദ നിർവ്വഹണത്തിൽ കേന്ദ്ര ഗവർമെൻ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നും കെ.പി ഉദയഭാനു പറഞ്ഞു. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ പാസ്റ്റർ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർ കോവിൽ, രാജു എബ്രഹാം എക്സ് എം.എല്‍.എ, കെ.ജയവർമ്മ, മാത്യൂ ഏബ്രഹാം തേക്കുംമൂട്ടിൽ, പാ.വർഗ്ഗീസ് മത്തായി, ജോ ഏബ്രഹാം കലമണ്ണിൽ റവ.ഫാ. ഫിലിപ്പ് ജോർജ്, റവ.ഫാ. യോഹന്നാൻ ശങ്കരത്തിൽ, ഫാ.എ.എസ് ബിജു, അഡ്വ. എസ് കാർത്തിക, പാ. ഷാജി ആലുവിള, പാ. ജോർജ് വർഗ്ഗീസ്, പാ.പി.ജെ ചാക്കോ, തോമസ്‌ മാന്മൻ പുത്തൻപുരയ്ക്കൽ ,ബാജി രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...